LyricFront

Daiveka paddhathikal saadhyam aakaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൈവീക പദ്ധതികൾ സാധ്യമാകാൻ തൻ നിയമത്തിലൂടെ എന്നെ നടത്തും( 2) കാറ്റുകൾ അടിച്ചാലും തിരകൾ ഉയർന്നാലും കർത്തൻ തൻ മാർവിൽ അണച്ചിടുമെ (2)
Verse 2
അവൻ മെതിക്കും അവൻ പണിയും തകർന്ന് പോകുവാൻ സമ്മതിക്കില്ല അവൻ മെതിക്കും അവൻ പണിയും മാനപാത്രമായി തീർത്തിടുമേ
Verse 3
എന്നോടുള്ള നിന്റെ വാഗ്ദ്ധതങ്ങൾ നിറവേറുവാൻ ഇനി താമസമോ (2) ഭൂമി മാറിപോയാലും പർവതം നീങ്ങിയാലും തൻ വചനം അത് മാറുകില്ല (2)
Verse 4
കഴിവുകൾ ഒന്നും പറയാനില്ലേ അങ്ങിൽ ഞാൻ എല്ലാം സമർപ്പിക്കുന്നു (2) എന്നെ ശക്തനാക്കുന്നോൻ കൂടെയുണ്ടെന്നെരുളി താൻ വാഗ്ദത്തം അത് നിറവേറ്റുമെ (2)
Verse 5
നിൻ വഴികളെ എന്നെ കാട്ടണമേ നിൻ പാതയിൽ ഞാൻ നടന്നിടുവാൻ (2) ദിവ്യ പ്രകാശത്തിൽ ഞാൻ എന്നും നടന്നിടുവാൻ വൻ കൃപ എന്നിൽ കനിയണമേ (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?