LyricFront

Darshanam thaa daivame nin hitham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദർശനം താ ദൈവമേ നിൻ ഹിതം നിറവേറ്റിടാൻ ദൗത്യ പൂർണ്ണരായ് മേവിടാൻ നൽ ദാസരായിഹെ പാർക്കുവാൻ ദൈവരാജ്യവും നീതിയും വരുവാൻ സ്വർഗ്ഗശാന്തിയും സമ്മോദവും പുലരാൻ
Verse 2
അനുരഞ്ജനവും ഐകമത്യവും ഞങ്ങളിൽ വളർന്നിടുവാൻ ത്രിത്വത്തിൻ ഏകമാം നിൻ ദിവ്യ ഭാവം കൈവരാൻ ദൈവമക്കളെന്നോർത്തിടാൻ ഞങ്ങൾ യോഗ്യമാം ഫലമേകിടാൻ നിന്റെ സ്നേഹം ഞങ്ങളിൽ സംപൂർണ്ണമായിടാൻ
Verse 3
പാപബോധവും നീതി സാരവും ഞങ്ങളിൽ വളർന്നിടുവാൻ നിൻ വരവിൻനാൾ വരെയും നിൻ വിശുദ്ധിയിൽ മേവിടാൻ താവകാത്മവേകി ഞങ്ങളിലാത്മജ്ഞാനം നിറച്ചിടാൻ നിൻ മഹത്വ പൂർണ്ണതയ്ക്കായ് അർപ്പണം ചെയ്വാൻ
Verse 4
ദൈവ ദാനമാം ധന്യഭൂവിൽ ചാരുത നിലനിർത്തുവാൻ ഇരുളിൻ കോട്ടകൾ തകർത്തിടാൻ ബലമിതമേകും താതനേ വിഭവ ചൂഷണമരുതെന്നോർപ്പാൻ ജനതയിൽ കൃപയേകുക നിൻ ഹിതം സമ്പൂർണ്ണമായി ഭൂവിലേറ്റുവാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?