LyricFront

Daya labhichor naam sthuthicheduvom athinu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദയ ലഭിച്ചോർ നാം സ്തുതിച്ചീടുവോം അതിനു യോഗ്യൻ ക്രിസ്തുവത്രെ മാധുര്യരാഗമാം ഗീതങ്ങളാലെ അവനെ നാം പുകഴ്ത്തീടാം
Verse 2
നിൻ തിരുമേനിയറുക്കപ്പെട്ടു നിൻ രുധിരത്തിൻ വിലയായ് വാങ്ങിയതാം ഗോത്രങ്ങൾ ഭാഷകൾ വംശങ്ങൾ ജാതികൾ സർവ്വവും ചേർത്തുകൊണ്ട് ദയ...
Verse 3
പാപത്തിന്നധീനതയിൽ നിന്നീ യടിയാനെ നീ വിടുവിച്ചു അത്ഭുതമാർന്നൊളിയിൽ പ്രീയനോടെ രാജ്യത്തിലാക്കിയതാൽ ദയ...
Verse 4
വീഴുന്നു പ്രീയനെ വാഴ്ത്തിടുവാൻ സിംഹാസനവാസികളും താൻ ആയവനരുളിയ രക്ഷയിൻ മഹിമക്കായ് കിരീടങ്ങൾ താഴെയിട്ടും ദയ...
Verse 5
ദൈവകുഞ്ഞാടവൻ യോഗ്യനെന്നു മോക്ഷത്തിൽ കേൾക്കുന്ന ശബ്ദമത് സ്തുതിച്ചിടാം വെളളത്തിനിരച്ചിൽ പോൽ ശബ്ദത്താൽ പരിശുദ്ധയാം സഭയെ ദയ...
Verse 6
യേശുതാൻ വേഗം വരുന്നതിനാൽ മുഴങ്കാൽ മടക്കി നമസ്കരിക്കാം-നമ്മെ സ്നേഹിച്ച യേശുവേ കണ്ടീടുവോം നാം ആനന്ദനാളതിലേ ദയ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?