LyricFront

Deham mannaakum mumbe thedikkol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദേഹം മണ്ണാകും മുമ്പേ തേടിക്കൊൾ ദൈവകൃപ ലോകവാഴ്ചയൊടുങ്ങും കാലം വാഴുവാൻ ഏകരക്ഷാകരനാം യേശുവിൽ ചേർന്നു കൊൾക
Verse 2
ബാലത കോമളത്വം വാടും പൂവോടു തുല്യം ബലവും രക്തത്തിളപ്പും സൗഖ്യവുമെല്ലാം പാരിലാർക്കും ഉറപ്പാൻ പാടുള്ളതല്ലയല്ലോ
Verse 3
രോഗങ്ങൾ അങ്ങുമിങ്ങും ദേഹത്തിൽ പാർത്തിടുന്നു വേഗം വർദ്ധിച്ചിടും സർവ്വേശന്നാജ്ഞയാൽ ആകെക്കൂടി ഞെരുക്കും പോകും ജീവനതിനാൽ
Verse 4
ചുറ്റിലും ആപത്തുകൾ തുക ബഹുവായിങ്ങുണ്ടേ തെറ്റിനിൽപാൻ നിനക്കു ശേഷിയില്ലയ്യോ പറ്റിക്കൊൾ നീ പരനെ ഭയന്നുകൊൾ നേരമെല്ലാം
Verse 5
കാഴ്ച മങ്ങിടും മുമ്പേ കേൾവി പോയിടും മുമ്പേ കായമെങ്ങും തരിച്ചു മരവിക്കും മുമ്പേ ക്രൂരപ്പേയ് കൂട്ടം വന്നുകൊണ്ടുപോയിടും മുമ്പേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?