LyricFront

Devadhi deva sutha yahaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദേവാധി ദേവസുതാ യാഹാം ശാശ്വതനെ നിൻ ദാസരിൽ വൻകൃപ പകർന്നിടുവാൻ വാഴ്ത്തി പുകഴ്ത്തിടുന്നേ
Verse 2
ആശ്രിതർക്കഭയം അരുളുന്നോനേ ആലംബം നീ മാത്രമേ ആഴിയിൻ അലകൾപോൽ പകർന്നീടുക അളവറ്റ സ്നേഹമെന്നിൽ
Verse 3
വാനം ഭൂവാക്കിനാൽ ചമച്ചവനെ വാക്കുമാറാത്തവനെ വാഗ്ദത്തം എനിക്കായ് തന്നവനേ-ഞാൻ വാഞ്ഛയായ് കാത്തിടുന്നേ
Verse 4
ആരെ വിശ്വസിച്ചതെന്നറിയുന്നു-ഞാൻ അവനെന്റെ ഉപനിധിയേ അന്ത്യം വരെ എന്നെ കാത്തിടുവാൻ അവൻ മതിയായവനെ
Verse 5
കഷ്ടങ്ങൾ അടിക്കടി ഏറിടിലും കലങ്ങാതെ നിന്നീടുവാൻ കഴുകുപോൽ പുതുബലം ധരിച്ചീടുവാൻ- അവൻ കരങ്ങളിൽ താണിരിക്കാം
Verse 6
വാഗ്ദത്തം അഖിലവും നിറവേറുന്നേ വരവിൻ നാൾ അടുത്തിടുന്നേ വാഞ്ഛയോടവനായ് കാത്തിടുന്നോർ അന്നു വിൺപുരം പൂകിടുമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?