LyricFront

Devasutha santhathikale vishuddhare

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദേവസുതസന്തതികളേ വിശുദ്ധരേ ദേവപുരവാസികളോടെന്നു ചേർന്നിടും ശോഭനപുരമതിൽ രാജനോടുകൂടെ നാം മോദാൽ വസിപ്പാൻ പോകാം നമുക്ക്
Verse 2
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ് ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി വിളിച്ചിടുന്നു പോകാം നമുക്ക്
Verse 3
ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ പോകാം നമുക്ക് സീയോൻപുരിയിൽ
Verse 4
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ പട്ടണക്കാരായവരെ എന്നു കണ്ടിടും മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ കാണുന്നുണ്ടതിൽ പ്രഭാപുരത്തെ
Verse 5
അന്ധതയകന്നനന്ത നിത്യരാജ്യമേ-ഇഹെ അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ എന്നയച്ചീടും തവ നീതിയിൻ കതിരോനെ താമസിക്കല്ലെ സീയോൻ രാജാവെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?