ദിനം ദിനം യേശുവേ വാഴ്ത്തിപ്പാടും ഞാൻ(2)
സ്തോത്രം സ്തോത്രം സ്തോത്രം(2)
Verse 2
പരദേശിയാമെന്റെ വീട്ടിലെന്നും
പരമനിൻ കീർത്തങ്ങൾ
പാടിപ്പുകഴ്ത്തിടും പരിചോടെ ഞാൻ
പാരിലെൻ നാൾകളെല്ലാം
പരിശുദ്ധനാമത്തെ ഞാൻ
അല്ലും പകലും ഘോഷിച്ചിടും ദിനം...
Verse 3
എല്ലാറ്റിനും സ്തോത്രം ചെയ്തിടുവാൻ
എപ്പോഴും സന്തോഷിപ്പാൻ
പ്രാർത്ഥനയിൽ സദാ ജാഗരിപ്പാൻ
പ്രാപിക്കും ഞാൻ കൃപകൾ
പ്രിയന്റെ സന്നിധിയെൻ
ക്ലേശമാകെയകറ്റിടുമെ ദിനം...