LyricFront

Durathay nilkkalle yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദൂരത്തായ് നില്ക്കല്ലേ യേശുവേ എൻ രക്ഷകാ ചാരത്തായണഞ്ഞെന്റെ ദുഃഖമെല്ലാമകറ്റണേ ദൂതരിൻ സാന്നിദ്ധ്യത്തിൽ ദൂതുമായ് ഇറങ്ങണേ വൈരിയിൻ നടുവിലായ് മേശ നീയൊരുക്കണേ
Verse 2
മോശമാമെൻ ജീവിതം നാശമാം ചേറ്റിൽ നിന്നും പാശമാം നിൻ സ്നേഹത്താൽ ക്രൂശിലെന്നെ മറക്കണേ എൻ ജഡത്തിൻ ബന്ധനം വിടുതലായി തീരുവാൻ നിന്നാത്മാവിൻ തൈലമായ് നിന്നീടണമേയെനിക്കായ്
Verse 3
കൂട്ടിനാരും ഇല്ലേലും ലോകധനമില്ലേലും ബുദ്ധിക്കൊത്ത വൻ കാര്യം ചിത്തത്തിൽ വരാതെന്നെ നിൻ സാന്നിദ്ധ്യം എന്നിലേക്കന്നന്നു നിറക്കണേ ഇല്ലെങ്കിൽ ഞാൻ വിന്നനായ് തീർന്നിടും ഈ ഊഴിയിൽ
Verse 4
ദൂരത്തായ് പോകല്ലേ ദൂതെനിക്കു തരാതിന്ന് ദൂതന്മാരെ കാവലായ് ദോഷിയെന്നെ കാക്കണേ ഞാനിതാ എന്നെ നിന്റെ മുമ്പിലർപ്പണം ചെയ്യുന്നു പാപമെല്ലാം പോക്കി നിൻ പുത്രനാക്കി തീർക്കേണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?