LyricFront

Dushdanmaarin aalochana

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ ഭ്രഷ്ടന്മാരാം പാപികളിൻ വഴി നിൽക്കാതെ!
Verse 2
പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെ യാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!
Verse 3
ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്ന ദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!
Verse 4
ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകും ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!
Verse 5
അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേ ദൈവം അവൻ കൂടെയുണ്ട് സഹായമായി!
Verse 6
ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെ പിന്നീടാരും അവർ സ്ഥലം കാണുകയില്ല!
Verse 7
ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ല പാപികളോ നീതിമാന്മാർ സഭയിൽ വരാ!
Verse 8
ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു ദുഷ്ടന്മാരിൻ വഴികളോ നാശകരമേ!
Verse 9
ജീവന്റെ പുസ്തകമതിൽ പേരുള്ളോർ എല്ലാരും ധന്യർ അല്ലാത്തവർ വീണിടുമേ തീപ്പൊയ്കയതിൽ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?