LyricFront

Eeka sathya daivameyulloo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏക സത്യദൈവമേയുള്ളൂ ഭൂവാസികളെ ഏക സത്യദൈവമേയുള്ളൂ.. ഏക സത്യദൈവമുണ്ട് ഏക രക്ഷിതാവുമുണ്ട് ഏക സത്യവേദമുണ്ട് ഏക രക്ഷാമാർഗ്ഗമുണ്ട്
Verse 2
കണ്ട കല്ലുമരങ്ങളും കൊണ്ടു പല രൂപം തീർത്തു കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം ഏക...
Verse 3
ചത്ത മർത്യാത്മാക്കൾ ദൈവം എന്നു നിരൂപിക്കേണ്ടാരും പത്തു നൂറില്ല ദൈവങ്ങൾ സത്യദൈവം ഒന്നേയുള്ളു ഏക
Verse 4
പഞ്ചഭുത നിർമ്മിതാവ് വഞ്ചനയില്ലാത്തവനായ് കിഞ്ചിൽ നേരം കൊണ്ടഖില സഞ്ചയങ്ങൾ സൃഷ്ടിചെയ്ത ഏക
Verse 5
സ്പർശിപ്പാനസാധ്യനായി ദർശിപ്പാനപ്രത്യക്ഷനായ് സർവ്വരൂപികൾക്കരൂപി ഉർവ്വിയിൽ തുല്യനില്ലാത്തോൻ ഏക
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?