ഏലിയാവിൻ ദൈവമേ നീ എന്റെയും ദൈവം
ഏതുനാളിലും എന്റെ കൂടെ വന്നിടും
ക്ഷാമമേറിയാലും ക്ഷീണമേറിയാലും
ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം
Verse 2
പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ
ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ
പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന
ദൈവമേ നിൻ നന്മയോർത്ത്
സ്തോത്രം ചെയ്യും ഞാൻ ഏലിയാവിൻ...
Verse 3
കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ
കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ
സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന
യേശുവേ നിൻ കരുതലോർത്തു
സ്തോത്രം ചെയ്യും ഞാൻ ഏലിയാവിൻ...