LyricFront

Eettavum nallathellaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻ പിന്തുടർന്നിടാം തന്റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽ
Verse 2
കൂടെ ആരുമില്ലേ നിന്റെ യാത്രയിൽ പേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ! വെടിഞ്ഞീടുക നിന്റെ ലോക ഇമ്പങ്ങൾ വിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽ
Verse 3
അക്കരയ്ക്കു പോകാൻ ആജ്ഞ നല്‍കിയ ആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നും ഓളങ്ങളും വൻ-തിരമാല വന്നാലും ഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽ
Verse 4
ലോത്തിൻ-ഭാര്യ പോലെ നോക്കി നില്‍ക്കല്ലേ! കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേ പിൻഗമിച്ചീടാം നാം നാഥൻ പാതയിൽ പിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാം
Verse 5
ദൈവവചനം എന്നും നമ്മള്‍ക്കാശ്രയം പാവനമായ് കാത്തിടും നമ്മെ എന്നെന്നും അനുസരിച്ചിടാം പൂർണ്ണ ഹൃദയമോടെന്നും അനുഗമിച്ചിടാം തൻ വചന വെളിച്ചത്തിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?