LyricFront

Ellaa naavum vazhthidum halleluyyaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടും വല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടും നല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻ അല്ലൽ തീർക്കും രക്ഷാദായകൻ
Verse 2
സ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻ മർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ് ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽ സർവ്വലോകർവാഴത്തും നായകൻ എല്ലാ നാവും…
Verse 3
നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻ നീതിയിൻ പ്രകാശമാം ഏകരക്ഷകൻ തൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർ രക്ഷിതഗണത്തിൽ ആർപ്പിടും എല്ലാ നാവും…
Verse 4
ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർ മദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽ ജയഗീതം പാടിടും പ്രിയൻകുടെ വാണിടും കണ്ണീരില്ല സ്വർഗ്ഗനാടതിൽ എല്ലാ നാവും…
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?