Verse 1എല്ലാ നല്ല നന്മകളും നിന്റെതത്രേ
സ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേ
പ്രാപിക്കാം വിശ്വാസത്താലെ നമുക്ക്
ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽ
വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ
കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടും
Verse 2ഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ല
അംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും;
ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേ
അഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2)
Verse 3നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻ
എന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻ
നിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു
നിറഞ്ഞു കവിയേണമേ എല്ലാ നല്ല...
Verse 4ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവം
ക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം;
ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേ
പുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ(2)
Verse 5നിൻ ദാസനാ/ദാസി-യായ് ഞാൻ മാറിടുവാൻ
നിൻ ഇഷ്ടം എന്നും ചെയ്തീടുവാൻ
നിൻ സാക്ഷി ചൊല്ലീടാൻ നിൻ ശുദ്ധി പ്രാപിപ്പാൻ
തിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു
നിറഞ്ഞു കവിയേണമേ എല്ലാ നല്ല...