LyricFront

Ellaam ange mahathvathinay ellaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്
Verse 2
സ്നേഹത്തിലൂടെയെല്ലാം കാണുവാൻ ദൈവ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ എന്നിൽ നിൻ സ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ
Verse 3
ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മദായകാ! നിരന്തരമായെന്നി- ലാത്മദാനങ്ങൾ പകരണമേ
Verse 4
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
Verse 5
വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനം നിന്റെ പൊന്നു നാമമഹത്ത്വത്തിനായ് ദിനം ശോഭിപ്പാൻ കൃപ നൽകേണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?