LyricFront

Ellaam ellaam danamalle

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും എന്റേതല്ല എല്ലാം എല്ലാം തന്നതല്ലേ ഇതൊന്നും ഞാൻ നേടിയതല്ല
Verse 2
ജീവനും ജീവനിയോഗങ്ങളും പ്രാണനും പ്രാണപ്രഭാവങ്ങളും നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ ഇതൊന്നും എന്റെതല്ല
Verse 3
നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ­എന്നെ പൊതിയുന്ന നിൻ ജീവ കിരണങ്ങളും ഒരു-മാത്ര പോലും പിരിയാതെ എന്നെ കരുതുന്ന സ്നേഹവും ദാനമല്ലേ എല്ലാം...
Verse 4
നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ-ചേർത്തു കരുണാർദ്ര സവിധത്തിൽ കരയുന്നേരം കുരിശിൽ വിരിച്ചോരാ കനിവിൻ കരങ്ങളാൽ അരുളും സഹായവും ദാനമല്ലേ എല്ലാം...
Verse 5
ബന്ധങ്ങളിൽ എന്റെ കർമ്മങ്ങളിൽ-എന്നെ നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ പരിപാവനാത്മാവിൻ വരദാനമെന്നിൽ പകരുന്ന സ്നേഹവും ദാനമല്ലേ എല്ലാം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?