LyricFront

Ellaam nanmaykkaay ente nanmaykkaay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാം നൻമയ്ക്കായ് എന്റെ നൻമയ്ക്കായ് എന്റെ ദൈവം നൽകീടുന്നതെല്ലാം നൻമക്കായ്
Verse 2
സ്വർഗ്ഗത്തിൽ നിന്നെൻ ചാരെ വന്നവൻ പ്രാണൻ തന്നെന്നെ വീണ്ടെടുത്തവൻ ദോഷമായിട്ടൊന്നുമെന്റെ താതൻ ചെയ്കില്ല
Verse 3
പ്രതീക്ഷകൾ പലതും തകർന്നിടുമ്പോൾ പ്രതികൂലമനവധി ഉയർന്നീടുമ്പോൾ സഹനത്തിൻ കയ്പ്പുനീർ കുടിച്ചെന്നാലും മാറായെ മധുര്യമാക്കിടും താൻ
Verse 4
ഉലകച്ചൂടേറ്റു ഞാൻ വാടിപ്പോകാതെ ഉയിർതന്നോരുടയവൻ തണലേകിടും തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും നിർണ്ണയം അറിയുന്നോൻ എന്റെ ദൈവം
Verse 5
ക്രൂശിനുശേഷമൊരുയിർപ്പുള്ളതാൽ അനന്തരം മഹത്വത്തിൻ കിരീടമുണ്ട് മൺകൂടാരം തകർന്നുടഞ്ഞെന്നാലും കൃപയിന്നത്യന്ത നിക്ഷേപമുണ്ട്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?