LyricFront

Ellaam yeshuve enikkellaam yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എല്ലാമേശുവേ എനിക്കെല്ലാമേശുവേ അല്ലലേറുമീയുലകിൽ എല്ലാമേശുവേ
Verse 2
നാഥനും സഹായകനും സ്നേഹിതനിടയനും നായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും
Verse 3
മാതാവും പിതാവുമെൻ ബന്ധുമിത്രാദികളും സന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും
Verse 4
ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും ആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും
Verse 5
ബോധക പിതാവുമെൻ പോക്കിലും വരവിലും ആദരവു കാട്ടിടും കൂട്ടാളിയുമെൻ തോഴനും
Verse 6
അണിയും ആഭരണവും ആസ്തിയും സമ്പാദ്യവും രക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും
Verse 7
വാനജീവഅപ്പവും ആശയും എൻ കാവലും ജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?