LyricFront

Elohim elohim lammaa shabakthaani

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എലോഹിം എലോഹിം ലമ്മാ ശബക്താനി (2) എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതു എന്തപ്പാ ​(2)
Verse 2
കാൽവരി ക്രൂശിൽ എന്റെ പേർക്കായ് ഏകനായ് പാടുകൾ പെട്ടിടുന്നു (2) ഏകനായ് പാടുകൾ പെട്ടിടുന്നു
Verse 3
മുള്ളുകളാൽ മെടഞ്ഞ കിരീടം മന്നവന്റെ തലയിൽ വച്ചല്ലോ (2) വേദനയാൽ പിടഞ്ഞിടുമ്പോൾ പരിഹസിച്ചു മുഖത്തടിച്ചല്ലോ (2)
Verse 4
ഭാരമുള്ള മര കുരിശും ചുമന്നു കൊണ്ട് മലയിൽ കയറി (2) ലോകത്തിന്റെ പാപം ചുമന്ന് ദൈവത്തിന്റെ കുഞ്ഞാടാണല്ലോ (2) എലോഹിം എലോഹിം...
Verse 5
തിരു ശരീരം അടിക്കപെട്ടു ഉഴവുചാൽ പോൽ കീറപ്പെട്ടു (2) രക്ത തുള്ളി ധാര ധാരയായ് ഒഴുക്കിയല്ലോ എനിക്കു വേണ്ടി (2)
Verse 6
കൈകളിലും കാലുകളിലും ആണികളാൽ തറക്കപെട്ടു (2) ക്രൂശിതനായ് എന്റെ കർത്താവ് സർവ്വ പാപ പരിഹാരത്തിനായ് (2) എലോഹിം എലോഹിം...
Verse 7
നമുക്ക് വേണ്ടി ജീവൻ നൽകിട്ടും വിലാപ്പുറത്ത്‌ ആഞ്ഞു കുത്തി (2) നിത്യ ജീവൻ നൽകിടുവാനായ് ഇത്രയേറെ നമ്മെ സ്നേഹിച്ചു (2) എലോഹിം എലോഹിം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?