LyricFront

En aath‌ma sneharoopan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ആത്‌മ സ്നേഹരൂപൻ ശാലേമിൻ രാജരാജൻ ശാരോൻ ഗിരിച്ചരുവിൽ ചേലെഴും റോസാണിവൻ (2)
Verse 2
കന്മഷ ചേറിനാലെ ആവൃതനായൊരെന്നെ തൃകൈയ്യാൽ വീണ്ടെടുത്ത സ്നേഹം അവർണനീയം (2) എൻ...
Verse 3
യാമിനി തന്നിൽ പെയ്യും നീഹാരം കണക്കെ നിൻ മൊഴി തൂകിടുമ്പോൾ എൻ മനം ആനന്ദിപ്പൂ (2) എൻ...
Verse 4
ശ്രേഷ്ഠരിൽ ശ്രേഷ്‌ഠനവൻ നിസ്‌തുല്യ കാന്തനവൻ കണ്ടാൽ മതി വരാത്ത സുന്ദരനാണെൻ പ്രിയൻ (2) എൻ...
Verse 5
നീർത്തോടിനായ് ഗമിയ്ക്കും മാനെപ്പോലെൻ ഹൃദയം കർത്തനെ നിന്നിൽ ചേരാൻ നിത്യം ഞാൻ കാംഷിക്കുന്നു (2) എൻ...
Verse 6
തൻ കൂടെ പാർത്തിടുവാൻ നാളുകളേറുകില്ല മോഹന വീടൊരുക്കി വേഗം താൻ വന്നിടുമേ (2) എൻ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?