LyricFront

En aathmaave chinthikkuka nin

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേ
Verse 2
എൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻ
Verse 3
ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരും
Verse 4
ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ് സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്
Verse 5
എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടും
Verse 6
എൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുക
Verse 7
നിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ നിൻ വരവിന്റെ തേജസ്സെൻ ഉൾക്കണ്ണിൻമുമ്പിൽ നിർത്തുകേ
Verse 8
ഒരായിരം സംവത്സരം നിൻമുമ്പിൽ ഒരു ദിനം പോൽ അതാൽ എൻ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊൾ
Verse 9
നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെൻ ആശ്രയം നീ ക്രുദ്ധിച്ചാലും സർപ്പമേ ഞാൻ പ്രാപിക്കും തൻ വാഗ്ദത്തം
Verse 10
തൻ പുത്രൻ സ്വന്തമാകുവാൻ വിളിച്ചെൻ ദൈവം കൃപയാൽ വിശ്വസ്തൻ താൻ തികയ്ക്കുവാൻ ഈ വിളിയെ തൻ തേജസ്സാൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?