Verse 1എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ്
വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ്
Verse 2നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ്
കർത്താവിന്നായ് എപ്പോഴും കാത്തിരിക്ക
Verse 3നിൻസ്നേഹപ്രയത്നം എല്ലാം വൃഥാവിൽ എന്നു തോന്നിയാൽ
നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾ
Verse 4കർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യം
തന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യം
Verse 5നിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ
വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോ
Verse 6ഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ
നിൻരാജൻ വരവിങ്കൽ ഈ മൺപാത്രം മിന്നും തേജസ്സാൽ
Verse 7നീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ
ഉയിർക്കും അവർ ഏവരും എന്നോർത്തു ആശ്വസിച്ചുകൊൾ
Verse 8നിൻഭക്തിയിങ്കൽ ക്ഷീണിപ്പാൻ പരീക്ഷ പെരുകുന്നുവോ?
നിൻശക്തി ആവർത്തിക്കുവാൻ ഒർ ദിവ്യവഴിയുണ്ടല്ലോ
Verse 9വീണിടും നല്ലവീരന്മാർ യുവാക്കളും വിലപിക്കും
കർത്താവെ കാത്തിരിക്കുന്നോർ തൻ നിത്യശക്തി പ്രാപിക്കും
Verse 10Tune of : O weary heart there is