LyricFront

En aathmave unaruka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ആത്മാവേ ഉണരുക നീ ദൈവത്തോടു പ്രാർത്ഥിക്ക നിൻ സ്തോത്രയാഗം കഴിക്ക നിൻ വേലെക്കു ഒരുങ്ങുക
Verse 2
നീ ദൈവത്തിൽ ആശ്രയിക്ക തൻ ദയാദാനം ചിന്തിക്ക ക്രിസ്തുവിൻ സ്നേഹം ഓർക്കുക തൻ പൈതലായ്‌ നീ നടക്ക
Verse 3
കർത്താവേ നീ സഹായിക്ക എന്നോടുകൂടെ ഇരിക്ക ചെയ്യേണ്ടും കാര്യം കാണിക്ക പാപത്തിൽ നിന്നു രക്ഷിക്ക
Verse 4
ഞാൻ ചെയ്ത പാപം ക്ഷമിക്ക എനിക്കു കൃപ നല്കുക എൻ ഗമനം നിയന്ത്രിക്ക നിൻ അനുഗ്രഹം തരിക
Verse 5
താതനുതാത്മാവാം ഏക യാഹാം ദൈവത്തിന്നനന്തം ക്രിസ്തുമൂലം സ്തുതിസ്തോത്രം നൽകുന്നു ഞാൻ ദിനേ ദിനേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?