LyricFront

En daivame neyethra nallavanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു
Verse 2
ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലും കൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേ
Verse 3
മന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻ വിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽക
Verse 4
എന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻ സീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നും
Verse 5
മൽപ്രിയനെ എന്നേശു - എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?