LyricFront

En daivathaal assadhyamai

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ദൈവത്താൽ അസ്സാദ്ധ്യമായ് ഒന്നും ഇല്ലല്ലോ ഏതും ഇല്ലല്ലോ നാഥൻ കല്പിച്ചാൽ എല്ലാം സാധ്യമാം താതൻ ശാസിച്ചാൽ എല്ലാം ശാന്തമാം
Verse 2
കാനായിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കി നാനാ വ്യാധി ദീനക്കാരെ സൗഖ്യമാക്കി ഗുരുനാഥൻ ഭൂതത്തെ ശാസിച്ചു മരണത്തിന്മേൽ ജയമേകി അയ്യായിരത്തിന് അപ്പവുമേകിയവൻ നിത്യപിതാവിൻ ഓമൽ സൂനുവവൻ സകലത്തിനും അധിപധിയാമേശു
Verse 3
കാറ്റും കോളും തിരമാലകളും പടകിന്മീതെ ഉയരുമ്പോൾ അലകടലിൽ നിരാശ്രയരായ് ഇരുളിൽ നിലവിളി ഉയരുമ്പോൾ നാലാം യാമത്തിൽ ചാരത്തെത്തീടും കാറ്റും കടലും ശാന്തമാക്കീടും അഖിലാണ്ഡത്തിൻ ഉടയവനാമേശു സകലത്തിന്നും അധിപധിയാമേശു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?