LyricFront

En hridayam shubha vachanathal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നു എന്മനമാനന്ദത്താൽ നിറഞ്ഞിടുന്നു എൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾ ക്കെന്തിഹെ ഞാൻ പകരം പരനേകും
Verse 2
ആനന്ദമേ ക്രിസ്ത്യജീവിതം ആശ്വാസമുണ്ടീപ്പാതയിൽ
Verse 3
നിത്യപിതാവെൻ കൂടെയിരുന്ന് നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽ നിർഭയവാസമെനിക്കുണ്ടുലകിൽ നിത്യവുമീ മരുയാത്രയിലെല്ലാം ആനന്ദ...
Verse 4
എൻപ്രിയനെനിക്കായ് കരുതുന്നതിനാൽ തൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നു ജീവനും ഭക്തിക്കും വേണ്ടിയതൊക്കയും തൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ ആനന്ദ...
Verse 5
ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ- ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾ ആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻ അത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ ആനന്ദ...
Verse 6
അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ- നത്ഭുതശോഭയിലേക്കു നടത്തുന്നു അല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻ നിത്യഘനത്തിനായ്ത്തീരുന്നെനിക്ക് ആനന്ദ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?