LyricFront

En jeeva nathhanaam en priya yeshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ജീവനാഥനാം എൻ പ്രിയ യേശുവേ തിരുനാമം ഒന്നു മാത്രമാണെൻ ആത്മാവിൻ ആലംബം(2)
Verse 2
ഒരു മാത്ര നേരം പോലും, പിരിയാത്ത മിത്രമായി(2) അരികെയണഞ്ഞെന്നെ ശരിയായ മാർഗ്ഗത്തിൽ ഇടറാതെ മുന്നേറാനൊളിയേകുക പാലകനേ
Verse 3
പരനെ തിരുകൃപയാൽ തവഗതിയെയനുഗമിപ്പാൻ വരമേകുക പരമാത്മജ കരുണാമയ സദയം എൻ ജീവ..
Verse 4
വചനത്തിൻ ആഴങ്ങളിൽ, വേരൂന്നി പുഷ്ടി വെയ്പാൻ(2) ഇലവാടാ തരുവായി സഹജർക്കു താങ്ങായി തണലായി സൗരഭമായ് തത്സമയേ ഫലമേകാൻ
Verse 5
പരനെ തിരുകരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കി ദിനവും തവഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക എൻ ജീവ..
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?