LyricFront

En jeevanaathhan kripayaalenne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ജീവനാഥൻ കൃപയാലെന്നെ നടത്തിടുവതെന്താനന്ദം! തൻജീവനെന്നെ വിജയം നൽകി പുലർത്തിടുവതെന്താനന്ദം!
Verse 2
ബഹുവിധ ഭീതികളേറും ധരയിൽ തീരാത്ത കൃപയെൻമീതേ പകരുവതമിതം സന്തോഷമനിശവും തരും ഭയമെഴാതെ ഓ-ഓ-തരും
Verse 3
പല പരിശോധനകൾ വരുമെന്നാൽ ശ്രീയേശുവരികിൽ വന്നു മമ കൃപമതിയെന്നെന്നോടു ദിവസവും മോദാലരുളിടുന്നു ഓ-ഓ മോദാൽ
Verse 4
അതിബലമുളള കരങ്ങൾ മൂലം താങ്ങുന്നു കൃപയാലെന്നെ മതിബലമകലും നേരത്തഭയമവൻ നൽകിടുന്നു നന്നെ ഓ-ഓ നൽകി
Verse 5
മനുജരനേകമരാജകമായി മേവുന്നുലകിലീ കാലം മനസ്സുഖമൊടു ഞാൻ വാസം തുടരുവതു ദിവ്യകരുണമൂലം ഓ-ഓ ദിവ്യ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?