LyricFront

En kristhan yodhavakuvan chernnen

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയിൽ
Verse 2
നല്ലപോർ പൊരുതും ഞാൻ എൻക്രിസ്തൻ നാമത്തിൽ വാടാക്കിരീടം പ്രാപിപ്പാൻ തൻനിത്യ രാജ്യത്തിൽ
Verse 3
എൻക്രൂശു ചുമന്നിടുവാൻ ഇല്ലൊരു ലജ്ജയും എൻപേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
Verse 4
പിശാചിനോടു ലോകവും ചേർന്നിടും വഞ്ചിപ്പാൻ വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചിടും ഞാൻ
Verse 5
ഒർ മുൾക്കിരീടം അല്ലയോ എൻനാഥൻ ലക്ഷണം തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം
Verse 6
ഞാൻ കണ്ടുവല്യ സൈന്യമാം വിശ്വാസ വീരരെ പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവധീരരെ
Verse 7
കുഞ്ഞാട്ടിൻ തിരുരക്തത്താൽ എനിക്കും ജയിക്കാം തൻ സർവ്വായുധ വർഗ്ഗത്താൽ എല്ലാം സമാപിക്കാം
Verse 8
വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ തൻ ശത്രുവിന്റെ കൈകളിൽ ഏൽപ്പിക്കയില്ല താൻ
Verse 9
എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ സന്തോഷത്തോടൊരുങ്ങും ഞാൻ തൻക്രൂശിൻ ശക്തിയാൽ
Verse 10
വിശ്വാസത്തിന്റെ നായകാ! ഈ നിന്റെ യോദ്ധാവെ വിശ്വസ്തനായി കാക്കുകെ നൽ അന്ത്യത്തോളമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?