LyricFront

En manam puthugetham padi vazhthi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻമനം പുതുഗീതം പാടി വാഴ്ത്തിപ്പുകഴ്ത്തിടുമേ ഉന്നതനേശുവിനെ നിത്യജീവനെനിക്കരുളാനവൻ തിരു ജീവനെത്തന്നല്ലോ എനിക്കവൻ തൻജീവനെത്തന്നല്ലോ
Verse 2
സന്തതം തന്നുപകാരങ്ങളെ-ന്നന്തരംഗമോർത്തു പാടിടുമേ അന്തമില്ലാ കൃപ പകർന്നെൻ ബന്ധനമഴിച്ചവൻ വീണ്ടെടുത്തു സ്വന്തമാക്കി ദൈവപൈതലാക്കി
Verse 3
ലോകം തരാത്ത സമാധാനവും ശോകം കലരാത്തൊരാനന്ദവും അനുദിനവും അരുളിയെന്നെ അനുഗ്രഹിക്കുന്നവനത്ഭുതമായ് അനുഗമിക്കുന്നു ഞാനിന്നവനെ
Verse 4
പാരിടമിതിൽ പല ശോധനകൾ നേരിടുകിലും ഭയമില്ലെനിക്കു ചാരിടും ഞാനെൻപെഴും തൻ മാറിടമതിലഭയം തിരയും മാറിടുമെൻ മനഃക്ലേശമെല്ലാം
Verse 5
നല്ല പോരാട്ടം പോരാടിടും ഞാൻ മുമ്പിലുള്ളോട്ടം തികച്ചിടും ഞാൻ വിശ്വാസത്തെ കാത്തിടുമെന്നാശ്വാസനാട്ടിൽ ഞാനെത്തിടുമേ ദർശിക്കുമേശുവിൻ പൊൻമുഖം ഞാൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?