LyricFront

En maname dinam vazhthuka nee

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്മനമേ ദിനം വാഴ്ത്തുക നീ എന്റെ സർവ്വാന്തരംഗവുമേ യഹോവയെ എന്മനമേ ദിനം വാഴ്ത്തുക നീ
Verse 2
തന്നുപകാരങ്ങൾ ഓർത്തു നിരന്തരം നന്ദിയാൽ പ്രിയനെ വാഴ്ത്തിപുകഴ്ത്തിടാം നിന്നകൃത്യങ്ങൾ മോചിച്ചിടുന്നു നിന്നുടെ രോഗങ്ങൾ സൗഖ്യമാക്കുന്നു നിൻ ജീവനവൻ വീണ്ടെടുത്തിടുന്നു എന്മനമേ...
Verse 3
നിന്നുടെ യൗവ്വനം കഴുകൻ പോൽ പുതുക്കി നന്മയാൽ വായ്ക്കവൻ തൃപ്തിയെ തരുന്നു പീഢിതർക്കായ് നീതി ന്യായം നടത്തി തൻ ദയ നമ്മെ അണിയിക്കുന്നോൻ കൃപയും കരുണയും നിറഞ്ഞവൻ താൻ എന്മനമേ...
Verse 4
നമ്മുടെ പാപങ്ങൾക്കൊത്ത വിധം പരൻ പകരം നമ്മോടു പ്രവർത്തിക്കുന്നില്ല വാനം ഭൂമിക്കുമേൽ ഉന്നതം പോലെ തൻ ദയ ഭക്തർമേൽ ഉന്നതം തന്നെ നാം വെറും പൊടി അവനോർത്തിടുന്നു എന്മനമേ...
Verse 5
നരനുടെ ആയുസു പുല്ലു പോലാകുന്നു വയലിലെ പൂവുപോൽ ക്ഷണികമീഭൂമിയിൽ എങ്കിലോ തൻ ദയ ഭക്തരിലും നീതി മക്കളുടെ മേലും സുസ്തിരം തന്നെ തൻ നിയമങ്ങൾ പ്രമാണിപ്പോർക്കും എന്മനമേ...
Verse 6
സ്വർഗ്ഗ സിംഹാസനെ നിത്യമായ് വാഴുന്ന സുതുത്യനാം യാഹിനെ വാഴ്ത്തി വണങ്ങിടാം തൻ വചനത്തിന്റെ ശബ്ദം ശ്രവിച്ചു തൻ ഹിതം ചെയ്യുന്ന ശുശ്രൂഷകനായി വാഴ്ത്തുവിൻ യഹോവയിൻ വൻ നാമത്തെ എന്മനമേ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?