LyricFront

En maname nin aadaramen masiha

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ മാനം ധനം മഹിമ-മഹിമയതിൻ പെരുമ സർവ്വവുമെൻ മശിഹാ മഹാ രാജൻ
Verse 2
തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന് രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം എൻ..
Verse 3
ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ എൻ..
Verse 4
നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം അരുളിയവൻ നിത്യം പാലിക്കുന്നോൻ എൻ..
Verse 5
ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീ ഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതം എല്ലാമവന്റെ ദാനം ഏഴയെന്മേൽ എൻ..

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?