എൻ മനമേ യഹോവയെ വാഴ്ത്തുക നീ
എൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുക
അവൻ ചെയ്തതാം ഉപകാരങ്ങൾ
ഒരുനാളും നീ മറന്നിടാതെ (2)
Verse 2
അവൻ നിന്റെ അകൃത്യം മോചിക്കുന്നു
നിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നു
അവൻ നിന്റെ ജീവനെ വീണ്ടെടുക്കുന്നു
ദയയും കരുണയും നിന്നെ അണിയിക്കുന്നു
Verse 3:
നിൻ യൗവ്വനം കഴുകനെപോലെ
പുതുക്കും ദിനം നന്മയാൽ നിറയ്ക്കും
കർത്താവിൻ ദയയോ എന്നുമെന്നേക്കും
തൻ ഭക്തർക്കും തൻ നീതി മക്കൾക്കും
Verse 1
en maname yahovaye vazhthuka nee
en sarvvantharamgame thirunamam vazhthuka
avan cheythatham upakarangal
oru naalum nee marannidathe(2)