LyricFront

En maname yahovaye vazhtheduka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ മനമേ യഹോവയെ വാഴ്ത്തീടുക എൻ സർവ്വാന്തരങ്ങവുമേ വാഴ്ത്തീടുക(2) നന്ദിയോടെ അവന്റെ നാമം വാഴ്ത്തീടുക അനുദിനവും അവനെ പാടി സ്തുതിച്ചീടുക(2)
Verse 2
പാപത്താലും രോഗത്താലും ഞാൻ വലഞ്ഞപ്പോൾ ആശയെല്ലാം അറ്റുപോയ മരുപ്രയാണത്തിൽ പാപം നീക്കി രോഗം നീക്കി ശാന്തി തന്നതാൽ എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക(2);­- എൻ മനമേ....
Verse 3
സ്വർഗ്ഗമഹിമ വിട്ടു നാഥൻ പാരിതിൽ വന്നു സ്വന്തജീവൻ ക്രൂശിൽ തന്നു വീണ്ടെടുത്തവൻ(2) മോക്ഷമാർഗ്ഗം തുറന്നുതന്ന രക്ഷയോർക്കുമ്പോൾ എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക(2);­- എൻ മനമേ....
Verse 4
എന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ എല്ലാനാളും മാറിടാത്ത യേശുനായകൻ (2) എന്നും എന്നും തന്റെ നാമം വാഴ്ത്തി പാടിടാം എന്റെ അന്തരംഗവുമേ സ്തുതിച്ചിടുക;­-എൻ മനമേ....
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?