LyricFront

En manamennennum vaazhtheedume

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ മനമെന്നെന്നും വാഴ്ത്തീടുമേ സ്തുത്യനാം ദൈവത്തെ പുകഴ്ത്തിടുമെ സർവ്വ മഹത്വത്തിനും യോഗ്യനവൻ യാഹെന്നല്ലോ അവൻ ശ്രേഷ്ട നാമം
Verse 2
ഹാ.. എന്റെ ദൈവമോ അവനുന്നതനല്ലോ എന്റെ കർത്തനോ അവൻ വല്ലഭനല്ലോ
Verse 3
മഹത്വവും തേജസ്സും ധരിച്ചിടുന്നോൻ തിരശീല പോൽ വാനത്തെ വിരിപ്പോൻ മേഘങ്ങളെ തന്റെ തേരാക്കിയും കാറ്റിൻ ചിറകിന്മീതെ സഞ്ചരിക്കുന്നോൻ ഹാ.. എന്റെ
Verse 4
കാറ്റിനെ തൻ ദൂതന്മാരായ് നിയമിക്കുന്നോൻ അഗ്നിജ്വാലയെ തന്റെ സേവകരായും മരണ പാതാളത്തിൻ താക്കോലുള്ളവൻ എന്നന്നേക്കും നിത്യജീവനേകിടുന്നവൻ ഹാ.. എന്റെ
Verse 5
മാറത്തു പൊൻകച്ച അണിഞ്ഞവനായ് ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചും അവൻ മുടി ഹിമത്തേക്കാൾ വെണ്മയുള്ളതും കണ്ണുകളോ അഗ്നിജ്വാലക്കൊത്തതും ഹാ.. എന്റെ
Verse 6
വെള്ളോട്ടിനു സദൃശ്യമാം കാൽകളുള്ളവൻ വായിൽ നിന്നും മൂർച്ചയേറും വാൾ പുറപ്പെടും അവൻ മുഖം സൂര്യനേക്കാൾ ശോഭയുള്ളതും ശബ്ദമോ പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ ഹാ.. എന്റെ
Verse 7
ദൂതർ സംഘം അത്യുച്ചത്തിൽ ഘോഷിച്ചിടുന്നു ദൈവത്തിൻ കുഞ്ഞാടെ നീ അറുക്കപ്പെട്ടു ശക്തി ധനം ബലം ജ്ഞാനം ബഹുമാനവും മഹത്വത്തിനും സ്തോത്രത്തിനും യോഗ്യൻനീ ഹാ.. എന്റെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?