LyricFront

En pakshamaayen karthan cherum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പക്ഷമായെൻ കർത്തൻ ചേരും തൻ രക്ഷയിൽ ഞാനാശ്രയിക്കും ഇക്ഷിതിയിലെ പാടുകളെ നിക്ഷേപമായ് ഞാനെണ്ണുമന്ന്
Verse 2
ദൂരെ ദൂരെ വാനിലൊന്നായ് ചേരുമെന്റെ പ്രിയനോട് തീരുമെൻ വിലാപമന്ന് തോരുമെൻ കണ്ണീരുമന്ന്
Verse 3
ക്രൂശിലെൻ പേർക്കു ജീവൻ തന്ന യേശുവിൻ പേർക്കു ജീവിക്കും ഞാൻ ആശയില്ലേ മറ്റൊന്നുമേയെൻ യാത്രയിലെൻ പ്രിയനൊഴികെ ദൂരെ ദൂരെ
Verse 4
ചെങ്കടലും യോർദ്ദാനുമൊന്നും എൻ വഴിയിൽ തടയുകില്ല വന്മതിലും ഇടിഞ്ഞുവീഴും തൻ ജനമാർത്തു പാടിടുമ്പോൾ ദൂരെ ദൂരെ
Verse 5
എൻ പ്രിയനെ ഞാൻ കാണുന്നേരം തൻ പ്രഭയിൽ ലയിക്കും നേരം അംബരത്തിൽ വിളങ്ങും തേജോ രൂപമായ് ഞാനും മാറുമന്ന് ദൂരെ ദൂരെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?