LyricFront

En perkkaay jeevane thanna enneshuve

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പേർക്കായ് ജീവനെ തന്ന എന്നേശുവെ എന്നുള്ളം തുള്ളുന്നു നിൻ സ്നേഹമോർക്കുമ്പോൾ പാപിയാം എന്നെയും സ്നേഹിപ്പാൻ നാഥനെ യാതൊരു നന്മയും ഇല്ല ജീവിതത്തിൽ
Verse 2
ക്രൂശിൽ ചൊരിഞ്ഞനിൻ രക്തത്താലെന്നെയും ശുദ്ധീകരിച്ചു നിൻ സന്നിധേ നിർത്തുവാൻ മാലിന്യം നീക്കിനിൻ മാർവ്വോടണച്ചല്ലോ കാൽകളെ പാറമേൽ സുസ്ഥതിരമാക്കി നീ
Verse 3
ദുഃഖം പ്രയാസങ്ങൾ ഓരോദിവസവും വൻ തിരപോലെന്മേൽ ആഞ്ഞടിച്ചീടുമ്പോൾ ലോകം തരാത്തതാം സന്തോഷം തന്നു നീ മാർവ്വോടണച്ചെന്നെ താങ്ങി നടത്തുന്നു
Verse 4
ആശ്വാസമില്ലാത്ത ഈ മരുവാസത്തെ എത്ര നാൾ തള്ളി ഞാൻ നീക്കണം പ്രീയനെ പ്രത്യാശയേറുന്നെൻ പ്രിയനെ കാണുവാൻ പൊൻ കരത്താലെന്റെ കണ്ണീർ തുടച്ചിടാൻ
Verse 5
വിശ്വാസ നാടിനെ ദൂരവെ കാണുന്നു വിശ്രാമം പ്രാപിപ്പാൻ ഹൃത്തടം വെമ്പുന്നു കാഹളശബ്ദമെൻ കാതു ശ്രവിക്കുന്നു ആമേൻ കർത്താവേ നീ വേഗം വരേണമെ
Verse 6
യേശുവിൻ സ്നേഹത്താൽ എന്നുള്ളം: എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?