LyricFront

En perkkaayi krooshil maricha nathhaa

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പേർക്കായി ക്രൂശിൽ മരിച്ചനാഥാ നിൻ സ്നേഹം എത്രയോ ആശ്ചര്യമെ ആരാധിക്കും നിന്നെ ഞാൻ എന്നും നാഥാ സ്തോത്രം ചെയ്യും എൻ നാൾ മുഴുവൻ(2)
Verse 2
തിരുമുമ്പിൽ ഇന്നിവിടെ ആരാധിക്കുമ്പോൾ തിരുസാന്നിദ്ധ്യം നൽകി അനുഗ്രഹിക്കണെ ശത്രുവിൻ കോട്ടകൾ തകർന്നിടട്ടെ നാഥാ വിടുതൽ നിൻ മക്കൾ അനുഭവിക്കട്ടെ
Verse 3
ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ നിൻ കൃപ ഏഴകൾക്ക് നൽകീടണമെ പകരണെ നിന്നാത്മ ശക്തി നാഥാ ജയഘോഷം എന്നും ഉയർത്തിടുവാൻ
Verse 4
നിൻ നാമം വിളിക്കപ്പെട്ട നിന്റെ ജനം പാപവും ദുർമ്മാർഗ്ഗവും വിട്ടുതിരിഞ്ഞു തിരുമുഖത്തെ നോക്കി പ്രാർത്ഥിക്കുവാൻ നാഥാ ദേശത്തിൻ വിടുതൽ വെളിപ്പെടുവാൻ
Verse 5
പാതാള ഗോപുരങ്ങൾ ജയിക്കയില്ല കാൽവറി നായകൻ കൂടെയുണ്ടല്ലോ വേഗം വരാമെന്നുരച്ച നാഥാ നിൻ വരവിനായ് ഞങ്ങൾ കാത്തിരിക്കുന്നു

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?