എൻ പ്രാണപ്രിയൻ യേശു എൻ ഉള്ളിൽ വന്നതാൽ
എൻ സമ്പത്തതു മാത്രം നിക്ഷേപമാക്കി ഞാൻ
തൻ മാർവ്വിൽ ചാരിടും എൻ ക്ഷീണവേളയിൽ
ഞാൻ ആശ്വാസം കൊള്ളും ആ ക്രൂശുപാതയിൽ
Verse 2
എൻ യാത്ര ക്ഷണനേരം വിശ്രമം നിത്യ നാൾ
നല്ല പോർ പൊരുതീടാൻ വിരുതു നേടുവാൻ
ഉറപ്പിക്കെന്നെയും ക്രിസ്തുവാം പാറമേൽ
ഞാൻ പ്രവേശിക്കട്ടെ ആ മണിയറയിൽ
Verse 3
എൻ കഷ്ടങ്ങൾ നിസ്സാരം സൗഭാഗ്യം ഓർക്കുമ്പോൾ
ഈ ലോകത്തിൻ മാനങ്ങൾ എനിക്കു കൈപ്പുനീർ
എൻ അന്ത്യശ്വാസവും തൻ സ്തുതി പാടും ഞാൻ
എൻ ലക്ഷ്യം ഒന്നുതാൻ യേശുവിൽ ലയിക്ക
Verse 1
en praanapriyan yeshu en ullil vannathaal
en sampathathu maathram nikshepamaakki njaan
than maarvil chaaridum en ksheenavelayil
njaan aashwaasam kollum aa krooshupaathayil
Verse 2
en yaathra kshananeram vishramam nithya naal
nalla por porutheetaan viruthu neduvaan
urappikkenneyum kristhuvaam paaramel
njaan praveshikkട്ടെ aa maniyarayil
Verse 3
en kashtangal nissaaram soubhaagyam orkkumpol
ee lokathin maanangal enikku kaippuneer
en anthyashwaasavum than sthuthi paadum njaan
en lakshyam onnuthaan yeshuvil layikkan