LyricFront

En priya yeshuve ennaalum nee mathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രീയ യേശുവേ എന്നാളും നീ മതി ജീവിത യാത്രയതിൽ നാഥനായ് നീ മതി
Verse 2
ഓളങ്ങളേറുമ്പോൾ തോണിയുലയുമ്പോൾ കര കാണാതലയുമ്പോൾ തോണിയുലയുമ്പോൾ വിശ്വാസത്തോണിയിൽ അമരത്തു നീ മതി കാരുണ്യ വാരിധേ ചാരത്തും നീ മതി
Verse 3
സ്നേഹത്തിൻ താങ്ങുകൾ നൊമ്പരമേകുമ്പോൾ മോഹത്തിൻ പാശങ്ങൾ ബന്ധനമാകുമ്പോൾ സാന്ത്വനം നീ മതി എൻ ജീവിദായകാ ആശ്രിത വത്സലാ ആശ്വാസം നീ മതി
Verse 4
ആശകൾ തകരുമ്പോൾ ക്ലേശങ്ങൾ പെരുകുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾ പ്രത്യാശയേകിടും വചനം നീ നൽകുക ധൈര്യമതേകിടും ആത്മാവേ നൽകുക

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?