LyricFront

En priyan valam karathil pidichenne nadathi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻപ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ നടത്തിടുന്നു ദിനംതോറും സന്തോഷവേളയിൽ സന്താപവേളയിൽ എന്നെ കൈവിടാതെ അനന്യനായ്
Verse 2
പതറുകയില്ല ഞാൻ പതറുകയില്ല ഞാൻ പ്രതികൂലം അനവധി വന്നിടിലും വീഴുകയില്ല ഞാൻ വീഴുകയില്ല ഞാൻ പ്രലോഭനം അനവധി വന്നിടിലും എൻകാന്തൻ കാത്തിടും എൻ പ്രിയൻ പോറ്റിടും എൻ നാഥൻ നടത്തിടും അന്ത്യം വരെ
Verse 3
മുമ്പിൽ ചെങ്കടൽ ആർത്തിരച്ചാൽ എതിരായ് പിൻപിൽ വൻവൈരി പിൻഗമിച്ചാൽ ചെങ്കടലിൽ കൂടി ചെങ്കൽ പാതയൊരുക്കി അക്കരെ എത്തിക്കും ജയാളിയായ്
Verse 4
എരിയും തീച്ചുള എതിരായ് എരിഞ്ഞാൽ ശദ്രക്കിനെപ്പോൽ വീഴ്ത്തപ്പെട്ടാൽ എന്നോടുകൂടെയും അഗ്നിയിലിറങ്ങി വെന്തിടാതെ പ്രിയൻ വിടുവിക്കും
Verse 5
ഗർജ്ജിക്കും സിംഹങ്ങൾ വസിക്കും ഗുഹയിൽ ദാനിയേലെപ്പോൽ വീഴ്ത്തപ്പെട്ടാൽ സിംഹത്തെ സൃഷ്ടിച്ച എൻ സ്നേഹനായകൻ കണ്മണിപോലെന്നെ കാത്തുകൊള്ളും
Verse 6
കെരീത്തുതോട്ടിലെ വെള്ളം വറ്റിയാലും കാക്കയിൻ വരവു നിന്നീടിലും സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ എൻ പ്രിയൻ എന്നെയും പോറ്റിക്കൊള്ളും
Verse 7
മണ്ണോടു മണ്ണായ് ഞാൻ അമർന്നുപോയാലും എൻകാന്തനേശു കൈവിടില്ല എന്നെ ഉയിർപ്പിക്കും വിൺശരീരത്തോടെ കൈക്കൊള്ളും ഏഴയെ മഹത്വത്തിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?