LyricFront

En priyan varunnu megharoodanay

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രിയൻ വരുന്നു മേഘാരൂഢനായ് എൻ കാന്തൻ വരുന്നു വാനമേഘത്തേരിൽ ഉണർന്നിടുക മണവാട്ടിയെ ഒരുങ്ങിടുക എതിരേറ്റിടാൻ
Verse 2
ദു:ഖം ദുരിതം എല്ലാം നീങ്ങിപ്പോം എൻ പ്രിയൻ ചാരെ അണഞ്ഞിടുമ്പോൾ ലോകത്തിലൊന്നും വേണ്ടെൻ പ്രിയനെ നീ മാത്രം മതി നീ മാത്രം മതി എൻ പ്രിയൻ
Verse 3
ഈ പാഴുലകിൽ നിൻ പേർക്കായി ഞാൻ ഏറ്റീടുന്നതാം കഷ്ടങ്ങൾ തീരാറായ് മണിയറയിൽ എന്നെച്ചേർത്തിടും പ്രാണപ്രിയനെ നീ മാത്രം മതി എൻ പ്രിയൻ
Verse 4
ഈ ലോകം തരും സ്ഥാനമാനങ്ങൾ നശ്വരമെന്നു ഞാൻ കണ്ടിടുന്നു വേലതികച്ചു ഒരുങ്ങിടും ഞാൻ സീയോൻ കാന്തനെ നീ മാത്രം മതി എൻ പ്രിയൻ
Verse 5
നിന്നെ നോക്കിയെൻ കൺകൾ മങ്ങുന്നെ എന്നു വന്നിടും എൻ പ്രേമകാന്താ തിരുമാർവ്വോടെന്നെ ചേർത്തണച്ചിടുന്ന മൽപ്രാണനാഥാ നീ മാത്രം മതി എൻ പ്രിയൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?