LyricFront

En priyane enthini thaamasamo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ പ്രിയനേ! എന്തിനി താമസമോ എന്നുള്ളത്തിൻ ആശ നിൻ മുഖം കാൺമാൻ
Verse 2
എന്നുള്ളം നീറുന്നീ ലോകത്തിൻ മാലിന്യം എന്നാളും കണ്ടിടുമ്പോൾ - അയ്യോ - എൻ
Verse 3
പാപത്തെ വെള്ളം പോൽ പാനം ചെയ്തിടുന്ന പാതകർ പെരുകുന്നയ്യോ - ഭൂവിൽ - എൻ
Verse 4
ദൈവത്തെ ത്യജിക്കും നാസ്‌തികർ വളരെ കൂട്ടം കൂടിടുന്നയ്യോ - ദേവാ - എൻ
Verse 5
മതി കെട്ട മനുജർ പണിയുന്നേയകറ്റാൻ മതത്തെ ഈ ഭൂവിൽനിന്നു - സത്യ - എൻ
Verse 6
അധർമ്മമൂർത്തിയായ് വരും അന്തിക്രിസ്തുവിനായ് വഴിയൊരുക്കു "ന്നിസ്സ" ങ്ങൾ - പാരിൽ - എൻ
Verse 7
രാഷ്ട്രീയ മത്സരത്തിൻ മദ്ധ്യത്തിലവർ - ദൈവ രാജ്യത്തെ മറന്നിടുന്നേ - നിത്യ - എൻ
Verse 8
ആശ്വാസം നൽകാത്തീ പാരിടം വെടിഞ്ഞോടാൻ ആശയേറിടുന്നയ്യോ - നാഥാ - എൻ
Verse 9
സ്വർഗ്ലാധിസ്വർഗ്ഗത്തിലെൻ പ്രാണനാഥനുമായി വാണിടാനാശയെനി -ക്കേറ്റം - എൻ
Verse 10
സ്നേഹത്താൽ പൂരിതമാം സാമ്രാജ്യം ഒന്നീ ഭൂവിൽ സ്ഥാപിപ്പാൻ വരുന്ന പരാ - വേഗം - എൻ
Verse 11
ചെന്നായും കുഞ്ഞാടുമായ് മേയുമാരാജ്യ വാഴാൻ എന്നെ ചേർത്തിടണമേ! - വേഗം - എൻ
Verse 12
എൻ പ്രിയയേശുവേ നിൻ പൊൻമണവാട്ടിയിൻ ഒരുക്കങ്ങൾ തീർന്നില്ലയോ - ഇന്നും - എൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?