LyricFront

En rakshakaneshu nathaninnum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു
Verse 2
ഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെ എൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ
Verse 3
ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻ
Verse 4
മരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻ
Verse 5
കുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ
Verse 6
കരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല കാന്തൻ മുഖം കാണ്മതിനായ് താമസമേറെയില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?