LyricFront

En yahovaaye papikkashrayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ യഹോവായേ പാപിക്കാശ്രയം നിന്നുടെ തിരുപ്പാദമേ - ഇപ്പോൾ എന്നെ നിന്തിരു നീതിയാൽ രക്ഷി- ച്ചെന്നും താങ്ങി പാലിക്കുക!
Verse 2
പൊന്നേ! നിൻ ചെവി ചായിക്കേണമേ എൻ നിലവിളി കേട്ടിടാൻ_പാപി പോവതിന്നൊരു പാത മാറ്റില്ലേ പാപികൾക്കു സങ്കേതമേ!
Verse 3
നീയൻ പാറയും കോട്ടയും എന്റെ- പ്രിയപാലകനും ആകയാൽ_യേശു നിന്നുടെ നാമം ഓർത്തു പാപിയെ എന്നും താങ്ങി രക്ഷിക്കുക! -
Verse 4
സർവ്വലോകങ്ങൾ താങ്ങുന്ന ശക്തി സർവ്വമുള്ള തൃകൈകളിൽ ഏക സത്യദൈവമേ! ഞാൻ എൻ ആവിയെ നിത്യം ഏല്പിച്ചു പാർക്കുന്നേൻ!
Verse 5
ദുഃഖമേറുന്നു ദൈവമേ! എന്റെ പക്കൽ നിൻ കൃപ കാട്ടുക - മഹാ ദുഷ്ടനാം മകനായ പാപിയെ - ഇഷ്ടപുത്രനാക്കേണമേ!
Verse 6
എൻ അകൃത്യത്താൽ ദേഹം ജീവനും ഒന്നുപോൽ ക്ഷയിച്ചീടുന്നേ- ചുററും ഇങ്ങു വൈരികൾ കൂടുന്നേ_മുറ്റും ഭംഗം ചെയ്യാനെൻ ശോഭയെ!
Verse 7
ജീവൻ ഭാഗ്യവും പാപിക്കുള്ളവ ദിവ്യകൈകളിൽ യേശുവേ! -ആത്മ- സർവ്വഭാഗ്യവും നൽകി- പാപിയെ രക്ഷിക്കണമേ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?