LyricFront

En yeshu enikkay karuthidumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻയേശു എനിക്കായ് കരുതിടുമ്പോൾ പിന്നെ എനിക്കൊരു കുറവുമില്ലെൻ മനമേ
Verse 2
പാപികളിൽ പരമൻപു കലർന്നവൻ പാരിതിൽ മനുസുതനായ് വന്നവൻ ജീവനെത്തന്നവൻ ചാവിനെ വെന്നവൻ ജീവനിലുയിർത്തവൻ വൈരിയെ തകർത്തവൻ
Verse 3
കൂരിരുൾ വഴികളിലായി ഞാൻ വലയുകിൽ കൂടെയുണ്ടിനിയവനെന്നരികിൽ കന്മഷമകറ്റും കണ്ണുനീർ തുടയ്ക്കും കൈവിടാതൊടുവോളം നൽവഴിയിൽ നടത്തും
Verse 4
സങ്കടത്തിൽ സഖിയും സർവ്വ സഹായിയും സദ്ഗുരുനാഥനും നായകനും എൻജീവയപ്പവുമൻപെഴുമപ്പനും സർവ്വവുമെനിക്കവൻ സങ്കടമില്ലിനി
Verse 5
വാനവും ഭൂമിയുമാകൃതി ചെയ്തവൻ താനെനിക്കാശ്രയം ഭയമെന്തിന്നായ്? വയലിലെ താമര വളരുവതില്ലയോ വാനിലെപ്പറവകൾ പുലരുവതില്ലയോ
Verse 6
പിമ്പിലുള്ളതിനെ ഞാൻ പൂർണ്ണമായ് മറന്നും മുമ്പിലുള്ളതിന്നായിട്ടാഞ്ഞുകൊണ്ടും പരമവിളിയുടെ ഫലമെഴും വിരുതിനെ ക്കരുതിയെൻ ലാക്കിനെ നോക്കി ഞാനോടുമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?