LyricFront

En yeshuve pol unnathan arullu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എൻ യേശുവേ പോൽ ഉന്നതൻ ആരുള്ളു തന്റെ സ്നേഹം ആരാൽ വർണ്ണിപ്പാൻ ആകുമോ (2) കൃപ ഒഴുക്കിടും അളവില്ലാതെ ദയ ഏകിടും അവൻ അധികം (2)
Verse 2
എത്ര നല്ല ദൈവം നസ്രയനാം യേശു വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം (2) ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾ ഈ ക്ഷണത്തിൽ വ്യാപരിക്കും ദൈവ ശക്തിയായ് (2)
Verse 3
കുരുടരും മുടന്തരും സൗഖ്യം ആകുന്നു ബധിരന്മാർ യേശുവിന്റെ സ്വരം കേൾക്കുന്നു (2) കുഷ്ഠ രോഗം മാറിയവർ സ്തുതിച്ചീടുന്നു രക്ത സ്രാവക്കാരി ശക്തി തൊട്ടറിയുന്നു (2) എത്ര...
Verse 4
കടലിന്മേൽ നടന്നവൻ സൃഷ്ടാവാം ദൈവം കാറ്റിനെ അടക്കിടുന്ന സർവ്വശക്തനും (2) ലാസറിനെ ഉയർപ്പിച്ച ജീവനാഥനും പാപികൾക്കു രക്ഷയേകും പരിശുദ്ധനും (2) എത്ര...
Verse 5
കരയുന്നോർക്ക് അവനെന്നും കരുണാമയൻ കഴുതമേൽ കയറിയ രാജരാജനും (2) ദരിദ്രനെ കുപ്പയിൽ നിന്നുയർത്തുന്നവൻ ഏഴകളെ പൊടിയിൽ നിന്നേറ്റുന്നവൻ (2) എത്ര...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?