LyricFront

Engum pukazthuvin suvishesham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ മംഗള ജയ ജയ സന്ദേശം
Verse 2
നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും വിമല മനോഹര സുവിശേഷം ഹാ!
Verse 3
അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും വേദാന്തപ്പൊരുൾ സുവിശേഷം ഹാ!
Verse 4
ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും ശാന്തി സന്ദായക സുവിശേഷം ഹാ!
Verse 5
വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും വിജയധ്വനിയീ സുവിശേഷം ഹാ!
Verse 6
കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും പാപനിവാരണ സുവിശേഷം ഹാ!
Verse 7
നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം കുരിശിൻ വചനം സുവിശേഷം ഹാ!

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?