LyricFront

Enikkay karutham ennurachavane

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കായ് കരുതാമെന്നുരച്ചവനെ എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും ചുമത്തുന്നെൻഭാരം എല്ലാം നിന്റെ ചുമലിൽ
Verse 2
ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ ഭക്ഷണമായ് കാകൻ എന്റെ അരികിൽ വരും അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും Verse 3: ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടാനായ് മരിക്കുവാനൊരുക്കമായ് ഇരുന്നീടിലും കലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്റെ കലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ Verse 4: കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല കൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല വയലിലെ താമരകൾ വളരുന്നല്ലോ നന്നായ് വാനിലെ പറവകൾ പുലരുന്നല്ലോ Verse 5: ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലും ചൂരച്ചെടി തണലതിൽ ഉറങ്ങീടിലും വന്നുണർത്തി തരും ദൂതർ കനലടകൾ തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ് Verse 6: നെഞ്ചമെ നിൻ ചഞ്ചലങ്ങൾ ഒന്നും വേണ്ട പഞ്ചമുറിവേറ്റ നാഥൻ തഞ്ചമേകിടും പിഞ്ചുപേകില്ലോരുനാളും തൻ കരുണകൾ ഓർത്തു പുഞ്ചിരി തൂകിടുക നീ എന്നും മനമെ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?