LyricFront

Enikkay karuthunnavan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എനിക്കായ് കരുതുന്നവൻ ഭാരങ്ങൾ വഹിക്കുന്നവൻ എന്നെ കൈവിടാത്തവൻ യേശു എൻ കൂടെയുണ്ട്
Verse 2
പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട് എന്തിനെന്നു ചോദിക്കില്ല ഞാൻ-എന്റെ നന്മയ്ക്കായെന്നറിയുന്നു ഞാൻ
Verse 3
എരി-തീയിൽ വീണാലും അവിടെ ഞാൻ ഏകനല്ല വീഴുന്നതോ തീയിലല്ല-എൻ യേശുവിൻ കരങ്ങളിലാം
Verse 4
ഘോരമാം ശോധനയിൻ ആഴങ്ങൾ കടന്നിടുമ്പോൾ നടക്കുന്നതേശുവത്രെ ഞാനവൻ കരങ്ങളിലാം
Verse 5
ദൈവം എനിക്കനുകൂലം-അതു നന്നായറിയുന്നു ഞാൻ ദൈവം അനുകൂലമെങ്കിൽ ആർ എനിക്കെതിരായിടും?
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?